കോഴിക്കോട്: കേര സോപ്‌സ് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2013- 2014 വര്‍ഷങ്ങളില്‍ മലയാളത്തിലെ വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്ത പരമ്പരകളിലെ മികച്ച പ്രകടനത്തിനും സമഗ്രസംഭാവനയ്ക്കു മുള്ള കേര സോപ്‌സ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ 21ന് വൈകുന്നേരം 5.30ന് ഗുജറാത്തി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി നടി വത്സല മേനോനെ ആദരിക്കും. സ്‌പെഷ്യല്‍ ജുറി അവാര്‍ഡിന് ഭാഗ്യലക്ഷ്മി അര്‍ഹയായി. സ്‌പെഷല്‍ അവാര്‍ഡ് ഗായകന്‍ അനുപ് ചന്ദ്രന് നല്‍കും. എറ്റവും മികച്ച സീരിയലിനുള്ള അവാര്‍ഡ് ഒരു പെണ്ണിന്റെ കഥ നിര്‍മ്മാതാവ് ഉമാധരന് നല്‍കും. മികച്ച സംവിധായകനായി ഫൈസല്‍ അടിമാലിയെ തെരഞ്ഞെടുത്തു. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് പ്രദീപ് പണിക്കരും മികച്ച ക്യാമറാമേനുള്ള അവാര്‍ഡിന് രാജീവ് മങ്കൊമ്പും അര്‍ഹനായി.
മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് എഷ്യാനെറ്റിലെ കുങ്കുമപ്പൂവിലെ ബേബി സോന അര്‍ഹയായി. മഴവില്‍ മനോരമയിലെ പട്ടുസാരി സീരിയലിലെ സാഥികയെ മികച്ച പുതുമുഖ നടിയായും ആകാശിനെ പുതുമുഖ നടനായും തെരഞ്ഞെടുത്തു. മികച്ച ഹാസ്യതാരമായി കോട്ടയം റഷീദിനെയും വില്ലനായി വിഷ്ണുവിനെയും തെരെഞ്ഞെടുത്തു. മികച്ച സഹനടിയായി മങ്കാ മഹേഷിനെയും സഹനടനായി ദിനേശ് പണിക്കരെയും ജനപ്രിയനടിയായി ബീനാ ആന്റണിയെയും തെരഞ്ഞെടുത്തു. ജനപ്രിയനടനായി ഷാനവാസിനെയും മികച്ച താരജോഡിയായി അനീഷ് രവി, അനു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.
എറ്റവും നല്ല നടിയ്ക്കുള്ള അവാര്‍ഡിന് സ്ത്രീധനത്തിലെ ( എഷ്യാനെറ്റ്) ദിവ്യ അര്‍ഹയായി. മികച്ച നടനുള്ള അവാര്‍ഡിന് യഥു കൃഷ്ണനെയും മികച്ച മേക്കപ്പ്‌മേനിനുള്ള അവാര്‍ഡിന് സജി വെണ്‍പകലും അര്‍ഹനായി. മികച്ച ആര്‍ട്ട് ഡയറക്ടറായി സുഭാഷിനെയും മികച്ച കോസ്റ്റിയും ഡിസൈനറായി സുനില്‍ പൊറ്റമ്മലിനെയും മികച്ച അവതാരകയായി മീരയെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജിജു വെണ്‍പകലിനെയും തെരഞ്ഞെടുത്തു.
FLASHNEWS