തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഏപ്രില്‍ 24നകം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. മൊത്തം 54 ക്യാമ്പുകളായിരുന്നു മൂല്യനിര്‍ണയത്തിനായി സജ്ജമാക്കിയിരുന്നത്. പതിമൂവായിരത്തോളം അധ്യാപകരും മൂല്യനിര്‍ണയത്തിനുണ്ടായിരുന്നു.
ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും തുടര്‍ച്ചയായ അവധികളും ഹയര്‍സെക്കന്ററി മൂല്യനിര്‍ണയത്തിന് കാലതാമസമുണ്ടാക്കിയിട്ടുണ്ടെങ്കിലും മെയ് പകുതിയോടെ ഫലം പുറത്തുവിടാനാണ് ഇപ്പോള്‍ തീരുമാനം. ഹയര്‍സെക്കന്ററി മൂല്യനിര്‍ണയത്തിന് ഇത്തവണ 67 ക്യാമ്പുകളാണൊരുക്കിയത്. പതിനയ്യായിരം അധ്യാപകരാണ് മൂല്യനിര്‍ണയം നടത്തുന്നത്.
FLASHNEWS