സ്വാമി തോപ്പിൽ ഷർട്ട് ധരിച്ച് ദർശനം നടത്തുവാൻ അനുവദിക്കും – ബാലപ്രജാപതി അടിഗളാർ


തിരുവനന്തപുരം. 2026 മാർച്ച് മാസത്തിൽ വരുന്ന ഉത്സവത്തിന് അയ്യാ വൈകുണ്ഠസ്വാമികളുടെ സ്വാമിത്തോപ്പ് പഥിയിൽ ( ആരാധനാലയം )ഷർട്ട് ധരിച്ച് പ്രവേശനം നടപ്പാക്കുമെന്ന് മഠാധിപതി ബാലപ്രജാപതി അടിഗളാർ പറഞ്ഞു


ദക്ഷിണേന്ത്യയിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീ അയ്യാ വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച അയ്യാവഴി എന്ന ധർമ്മപഥത്തിന്റെ ആസ്ഥാനമായ കന്യാകുമാരി ജില്ലയിലെ സ്വാമിതോപ്പ് പഥി സ്ഥാപിതമായ കാലം മുതൽ ഷർട്ട് ധരിക്കാതെയാണ് പ്രവേശനം അനുവദിച്ചിരുന്നത്.വരുന്ന മാർച്ച് മാസത്തിലെ ഉത്സവം മുതൽ ഷർട്ട് ധരിച്ച് പ്രവേശനം അനുവദിക്കുമെന്ന് മഠാധിപഥി ശ്രീ ബാല പ്രജാപതി അടിഗളാർ പറഞ്ഞു.
തിരുവനന്തപുരത്ത് വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
യോഗം കേരളം നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.ലോറൻസ് അധ്യക്ഷത വഹിച്ചു
വേലായുധൻ വിരാലി രചിച്ച ശ്രീ അയ്യാ വൈകുണ്ഠനാഥ ദർശന പരിചയം എന്ന പുസ്തകത്തിന്റെ പ്രകാശനം മഹാത്മ അയ്യൻകാളിയുടെ ചെറുമകനായ ടി കെ അനിയന് നൽകിക്കൊണ്ട് ബാല പ്രജാപതി അടിഗളാർ നിർവഹിച്ചു. മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ,
വി.എസ്. ഡി. പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ
എൻ എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, സംസ്ഥാന പ്രസിഡന്റ് ഡി. സുദർശനൻ,
കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന ട്രഷറർ സി.കെ ചന്ദ്രൻ, കെ.ഡി. എഫ് സംസ്ഥാന സെക്രട്ടറി എം. ബിനാസ്, ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ സുരേഷ്, തുടങ്ങിയവർ പ്രസംഗിച്ചു




Sharing is Caring