സ്‌നേഹ സംഗമം 2017 നടത്തി


മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷ എംഎസ്എം പദ്ധതിയുടെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്കായി നിലമ്പൂരില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറോളം ഭിന്നലിംഗക്കാര്‍ പങ്കെടുത്തു. ഫാഷന്‍ പരേഡ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറി. സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്.


ഫാഷന്‍ പരേഡില്‍ അജിനാസ്(വയനാട്), റിയ(മലപ്പുറം), നിയ(കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേശീയ എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് ഇവര്‍ക്കുള്ള ഫണ്ട് നല്‍കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പരിപാടികളെങ്കിലും ഫണ്ടൊന്നും നീക്കിവെച്ചിട്ടില്ല.


ഇതിലുള്ള പ്രതിഷേധവും മത്സരാര്‍ത്ഥികള്‍ പരിപാടിക്കിടെ അറിയിച്ചത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് നിലമ്പൂര്‍ പോലീസെത്തിയാണ് പരിപാടികള്‍ തുടര്‍ന്നത്.



Sharing is Caring