പാലിയേറ്റീവ് ഉപകരണങ്ങൾ നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല നാടിനു സമർപ്പിച്ചു

സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷനിൽ കോവിഡ് – പാലിയേറ്റീവ് ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കോവിഡ് സാഹചര്യത്തെ അതിജീവിക്കാൻ സുരക്ഷാ വളണ്ടിയർമാർ കർമ്മനിരതരായി രംഗത്തുണ്ട്.കിടപ്പു രോഗികളുടെ പരിചരണമാണ് പ്രധാനമായും സുരക്ഷ പെയിൻ & പാലിയേറ്റീവ് ലക്ഷ്യമിടുന്നത്.
നിയുക്ത എം.എൽ.എ. ബഹു :കാനത്തിൽ ജമീല ഉപകരണങ്ങൾ നാടിനു സമർപ്പിച്ചു.


നമ്മുടെ ജീവിതത്തിലെ സായം കാലത്ത് അനുഭവിക്കുന്ന വിഷമതകളെ ലഘൂകരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോരുത്തരുടെയും മാനസിക പിരിമുറുക്കങ്ങളെ ലളിതമാക്കാൻ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നു.സന്നദ്ധ പ്രവർത്തകരുടെ ഇടപെടലും ജനങ്ങളുടെ സഹായവും ഇതിനെ കൂടുതൽ സജീവമാകുന്നു.സുരക്ഷാ സോണൽ ചെയർമാനും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.ഷിജു, ഡി. കെ. ബിജു, വി. എം. നൗഷാദ് ,വി. എം. ജാമ്പിർ, ബിജീഷ്, മുനിർ, അനുരാജ്, മിനീഷ് ,അൻസു ,ഇസ്മയിൽ, എന്നിവർ സന്നിഹിതരായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *