ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി


രാജ്യത്ത് ഏകസവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലിമെന്റാണെന്നും ഇക്കാര്യത്തില്‍ സുപ്രിം കോടതിക് നിര്‍ദേശം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.രാജ്യത്ത് മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാല്‍ വിവേചനത്തിന് വിധേയരാക്കുന്നുവെന്ന് പറയപ്പെടുന്നവര്‍ എന്തുകൊണ്ടാണ് പരാതിയുമായി വരാത്തതെന്ന് കോടതി ചോദിച്ചു.




Sharing is Caring