സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്തു

സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്തു. വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ പൊതുജനങ്ങള്‍ക്ക് സാധിച്ചത് . പ്രത്യേക പ്ലാറ്റ്‌ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു.
ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികള്‍ പൊതുജനത്തിന് തത്സമയം കാണാനാകും.ലൈവ് സ്ട്രീമിംഗിനായി സുപ്രീംകോടതി ഇ-കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്‌ഫോം തയ്യാറാക്കിയിയിരുന്നു . ഈ പ്ലാറ്റ്‌ഫോം ഭാവിയില്‍ ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കും കൂടി ഉപയോഗിക്കാനാകും. നിലവില്‍ ചില ഹൈക്കോടതികള്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *