ഏകദിന ഗുരുകുല്‍ സമ്മര്‍ വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട്: ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കാദമിക് വിഭാഗമായ സെന്റര്‍ ഫോര്‍ അക്കാദമിക് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍/ എഞ്ചിനീയറിങ്ങ്, കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് എന്നീ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന കരിയര്‍ ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തിന് മാനാഞ്ചിറ ബി എഡ് ട്രെയിനിങ്ങ് സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടത്തുന്നത്. കൂടൂതല്‍ വിവരങ്ങള്‍ക്ക് 0495-2723778,8111801221 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ഗ്രാമനികേതന്‍ ചാരിറ്റബിള്‍ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി പ്രീത,പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എ കെ അമീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *