ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നു. വോട്ടെണ്ണല്‍ ഉടന്‍ ആരംഭിക്കും. 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന് അറിയാന്‍ ഇനി നിമിഷങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണി തുടങ്ങുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. അര മണിക്കൂര്‍ കഴിഞ്ഞ് അതിന് സമാന്തരമായി വോട്ടുയന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 18ാം ലോക്‌സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.
അരമണിക്കൂറിനുള്ളില്‍ മിക്ക മണ്ഡലങ്ങളിലെയും ആദ്യ ട്രെന്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും. Read more at: https://www.suprabhaatham.com/details/401622?link=Strong-room-opened;-Counting-soon














