തെരുവ് നായ(പശ്നം :ഡോ. ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു


downloadകോഴിക്കോട്: അ(കമകാരികളായ തെരുവ് നായകളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി തെരുവ് നായ്ക്കളെ പിടിച്ച് കൽപ്പറ്റയിലെ തന്റെ സ്വന്തം ഭൂമിയിൽ സംരക്ഷിക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഡോ. ബോബി ചെമ്മണൂർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു.തുടർന്ന് ഹൈക്കോടതി വയനാട് ജില്ലാ കലക്ടർ, എ ഡി എം എന്നിവരുടെ നിർദ്ദേശം എന്താണെന്ന് അറിയിക്കുവാൻ ഗവൺമെന്റ് പ്ലീഡറോട് ആവശ്യപ്പെടുകയും ഈ ഹരജി അടുത്തയാഴ്ചയിൽ പരിഗണിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഇന്നലെ നിയമ സഭയിൽ കെ.കെ ശശീന്ദ്രൻ ഈ(പശ്നം ഉന്നയിച്ചപ്പോൾ, ആരെങ്കിലും സ്വന്തം നിലയ്ക്ക് തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കാൻ മുന്നോട്ട് വന്നാൽ അവരെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.