ഡബ്ല്യുടിഎ ഫൈനല്‍സിന് സെറീനയില്ല


സീസണിലെ അവസാന പ്രധാന ടൂര്‍ണമെന്റ് ഡബ്ല്യുടിഎ ഫൈനല്‍സില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ സെറീന വില്യംസ് പിന്മാറി. തോളിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ തീരുമാനമെന്ന് ഡബ്ല്യുടിഎ ട്വീറ്റ് ചെയ്ത വീഡിയൊയില്‍ സെറീന വ്യക്തമാക്കി. 23 മുതല്‍ സിംഗപ്പൂരിലാണ് ചാമ്പ്യന്‍ഷിപ്പ്. വര്‍ഷത്തെ മുഴുവന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിങ്ങില്‍ മുന്നിലുള്ള എട്ട് താരങ്ങളാണ് ഫൈനല്‍സില്‍ പങ്കെടുക്കുക.


ഈ വര്‍ഷം നിരാശയുടേതായിരുന്നു സെറീനയ്ക്ക്. ഗ്രാന്‍ഡ്സ്ലാമുകളില്‍ വിംബ്ള്‍ഡണ്‍ മാത്രമാണ് നേടാനായത്. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ആഞ്ജലീന കെര്‍ബറോട് തോറ്റ്, 186 ആഴ്ചകള്‍ കൈയടക്കി വച്ച ഒന്നാം നമ്പര്‍ പദവിയും വിട്ടുനല്‍കി. റിയൊയില്‍ സുവര്‍ണ പ്രതീക്ഷയുമായി റാക്കറ്റേന്തിയെങ്കിലും മൂന്നാം റൗണ്ടില്‍ മടങ്ങി. ചൈനയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും സെറീന പങ്കെടുത്തിരുന്നില്ല.




Sharing is Caring