വിദേശവനിതയുടെ മൂക്ക് തെരുവ് നായ കടിച്ചുപറിച്ചു


7_1471695353ഇന്ന് വൃദ്ധനെ ആക്രമിച്ചതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയുടെ മൂക്ക് തെരുവ് നായ കടിച്ചു പറിച്ചു.ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചതിന് പിന്നാലെയാണ് വിദേശ യുവതിക്ക് നേരെയും ആക്രമണം നടന്നത്. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




Sharing is Caring