തെരുവുനായ ആക്രമണം, മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്ക്.

മുക്കത്ത് തെരുവുനായ ശല്യം രൂക്ഷം. തെരുവുനായ ആക്രമണത്തില്‍ മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്ക്.
ഇന്ന് മൂന്നര മണിയോടുകൂടി ആയിരുന്നു തെരുവുനായ ആക്രമണം അഗസ്ത്യമുഴി ഭാഗത്തുനിന്നും ഒരു സ്ത്രീയെയും അന്യസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച നായ മുക്കം ടൗണിലേക്ക് ഓടുകയായിരുന്നു ഇതിനിടക്ക് വഴിയില്‍ കണ്ട നിരവധി പേരെയും ബൈക്ക് യാത്രക്കാരെയും നായ കടിച്ചുപരിക്കേല്‍പിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ,ബാക്കിയുള്ളവരെ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *