ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരാള്‍ പുറത്ത്

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ബിഗ്‌ബോസ് മലയാളം അഞ്ചാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും ശക്തമാവുന്നുണ്ട്. വ്യക്തി ബന്ധം മാറ്റി നിര്‍ത്തി പൂര്‍ണ്ണമായും ഗെയിമിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇനി വരും ദിവസങ്ങള്‍ ഇവര്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്.

17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 15 പേരാണുള്ളത്. ജാനകിയും ശാലിനിയും ആദ്യത്തെ മൂന്ന് ആഴ്ചക്കുള്ളില്‍ പുറത്ത് പോയി. ഇപ്പോഴിത വൈല്‍ഡ് കാര്‍ഡ്‌ എന്‍ട്രിയായി എത്തിയ മണികണ്ഠനും ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് മണികണ്ഠന്‍ പുറത്ത് പോയത്. പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. പ്രേക്ഷകരുടെ പ്രതികരണവുമായിട്ടാണ് നടന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹൗസിനുള്ളില്‍ എത്തുന്നത്. ഒപ്പം തന്നെ വാരാന്ത്യത്തിലാവും എലിമിനേഷനും നടക്കുക.

ഇന്ന് (ഞായറാഴ്ച) മത്സരാര്‍ത്ഥികളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ദിവസമാണ്. നിലവിലുള്ള 15 പേരില്‍ നിന്ന് ഒരാള്‍ ഇന്ന് പുറത്ത് പോകും. സൂരജ്, അഖില്‍, ബ്ലെസ്ലി, ഡോക്ടര്‍ റോബിന്‍ , അശ്വിന്‍ എന്നിവരാണ് ഈ ആഴ്ച നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ റോണ്‍സണും നവീനും ഒഴികെ പുരുഷമത്സരാര്‍ത്ഥികളെല്ലാം ഇത്തവണ എവിക്ഷനില്‍ എത്തിയിരുന്നു. ഇവരില്‍ നിന്ന് ഒരാള്‍ പുറത്ത് പോകുമെന്നാണ് സൂചന. ആരാണ് ഈ ആഴ്ച പുറത്ത് പോകുന്നതെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *