ഹര്‍ത്താലിനിടെ വടിവാള്‍ ആക്രമണം; രണ്ട് പി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃശൂര്‍ പാവറട്ടി വാകയില്‍ ഹര്‍ത്താലിനിടെ കടയില്‍ കയറി വടിവാള്‍ ആക്രമണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മുല്ലശേരി സ്വദേശികളായ ഷാമീല്‍, ഷമീര്‍ എന്നിവരാണ് ഇന്ന് പിടിയിലായത്.

വാകയില്‍ തുറന്നുവച്ച ഒരു കടയിലേക്ക് സ്‌കൂട്ടറില്‍ എത്തിയ ഇരുവരും വടിവാള്‍ ഉപയോഗിച്ച്‌ അടിച്ചുതകര്‍ക്കുകയായിരുന്നു. കടകളില്‍ ആക്രമണം നടത്തി, മാരകായുധം കൈവശം വച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചണുമത്തിയിരിക്കുന്നത്.

വടക്കാഞ്ചേരിയില്‍ ബസിനു കല്ലെറിഞ്ഞ രണ്ടു പേര്‍ അടക്കം ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമണം നടത്തിയ നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ജില്ലയില്‍ ആകെ ആറ് പേരാണ് ഇന്ന് പിടിയിലായത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *