ഡൽഹിയിൽ എയര്‍ ഹോസ്റ്റസിനെ മദ്യപിച്ച്‌ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

എയര്‍ ഹോസ്റ്റസിനെ അവരുടെ വീട്ടില്‍ വച്ച്‌ മദ്യപിച്ചെത്തിയ ആള്‍ ബലാത്സംഗം ചെയ്തതായി പൊലീസ്. ഡല്‍ഹിയിലെ മെഹ്റോലി മേഖലയില്‍ തിങ്കളാഴ്ചയാണ് സംഭവം.യുവതിക്ക് പരിചിതനായ ആള്‍ തന്നെയാണ് ഇവരെ ആക്രമിച്ചത്. ഖാന്‍പൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റുമാണ് അറസ്റ്റിലായ ഹര്‍ജീത്. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച്‌ അറിയിക്കുകയായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ചയുടനെ പൊലീസ് എത്തിയപ്പോള്‍ ഇവര്‍ പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇയാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം 112 വിളിക്കുകയായിരുന്നു ഇവര്‍.

കഴിഞ്ഞ ഒന്നര മാസമായി ഹര്‍ജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദന്‍ചൗദരി പറഞ്ഞു. മദ്യലഹരിയില്‍ വീട്ടിലേക്ക് കയറി വന്ന ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയില്‍ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *