കണ്ണൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി


ചിറക്കല്‍ പഞ്ചായത്തിലെ പുല്ലൂപ്പി കല്ലുകെട്ടി ചിറയില്‍ തോണിയപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴക്കുന്നിലെ കെ.സഹീദിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. വളളുവന്‍ കടവ് ഭാഗത്ത്കരയോട് ചേര്‍ന്നുളള ഭാഗത്താണ് പ്രദേശത്തെ മത്‌സ്യതൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.


സഹീദിനൊപ്പംപുഴയില്‍ കാണാതായ റമീസിന്റെയും അഷറിന്റെയും മൃതദേഹം ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കണ്ടെത്തിയിരുന്നു.തോണി അപകടത്തില്‍ മൂന്ന് യുവാക്കള്‍ ദാരുണമായി മരിച്ചത് അത്താഴക്കുന്ന് ഗ്രാമത്തിന് ദുരന്തമായിമാറി. അത്താഴക്കുന്ന് പുല്ലൂപ്പിക്കടവില്‍ കല്ലുക്കെട്ട്ചിറ തുരുത്തിക്ക് സമീപം പുഴയില്‍ തോണി മറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായ വിവരം തിങ്കളാഴ്ച്ചരാവിലെയാണ് പുറംലോകമറിയുന്നത്.


രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ മീന്‍പിടിക്കാന്‍ പോയവരാണ് മൃതദേഹങ്ങൾ കണ്ടത്.



Sharing is Caring