ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പട്ടാമ്പി ചെർപ്പുളസ്വദേശി അഷ്റഫ്, ഉമ്മിണി കുന്ന് സ്വദേശി അലി എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിവാസന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇരുവരും.
അതേസമയം, കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏപ്രിൽ 16 നാണ് മേലാമുറിയിലെ കടയിൽ കയറി ബൈക്കിൽ എത്തിയ ആറംഗ സംഘം ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായിരുന്നു കൊലപാതകം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *