ശ്രീലങ്കല്‍ പ്രധാനമന്ത്രി സഥാനം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മഹിന്ദ രാജപക്സെ

ശ്രീലങ്കല്‍ പ്രധാനമന്ത്രി സഥാന രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് മഹിന്ദ രാജപക്സെ. പ്രസിഡന്റ് ഗോതബായ രാജപക്സെ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോവുകയാണെന്നും മഹിന്ദ രാജപക്സെ പറഞ്ഞു. പ്രധാനമന്ത്രി രാജി വ്യക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം.

താന്‍ രാജിവെക്കുകയോ തന്റെ നേതൃത്വമില്ലാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് നേരത്തെ മഹിന്ദ രാജപക്സെ പറഞ്ഞിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകള്‍ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സര്‍ക്കാര്‍ കൈമാറുമെന്നായിരുന്നു പ്രസിഡന്റ് ഗോതബയ രാജപക്സെ വ്യക്തമാക്കിയത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് പ്രസിഡന്റ്.

താനും പ്രസിഡന്റും തമ്മില്‍ ഭിന്നത ഉണ്ടെന്ന് തരത്തിലുള്ള വാര്‍ത്തകളും മഹിന്ദ തള്ളി. ‘ഇതെല്ലാം തെറ്റാണ്. ഗോതബായ രാജപക്സെ പ്രസിഡന്റാണ്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ പ്രസിഡന്റെന്ന നിലയില്‍ എപ്പോഴും ബഹുമാനിക്കണം. അദ്ദേഹം എന്റെ ഇളയ സഹോദരനായിരിക്കാം. എന്നാല്‍ അത് മറ്റൊരു കാര്യമാണ്. അതൊരു വ്യക്തിബന്ധമാണ്. അദ്ദേഹം പ്രസിഡന്റാണ്, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.’ മഹിന്ദ രാജപക്സെ പറഞ്ഞു.

രണ്ടുപേരും തമ്മില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും, അത് രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് മുന്നോട്ട് എങ്ങനെ പോകണം എന്നതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

‘അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യും. കാരണം ഞാന്‍ ആരാണെന്നും ഞാന്‍ എന്താണെന്നും അവര്‍ക്കറിയാം. എനിക്ക് ആ ആത്മവിശ്വാസമുണ്ട്.’ ചില വിഭാഗങ്ങള്‍ മാത്രമാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും, ഭൂരിപക്ഷവും തനിക്ക് അനുകൂലമാണെന്നും മഹിന്ദ അവകാശപ്പെട്ടു.

ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് രാജ്യം കടന്നുപോകുന്നത്. പ്രധാനമന്ത്രിക്ക് കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയും പുതിയ 17 അംഗ മന്ത്രിസഭ നേരത്തെ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റേയും, പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *