കോഴിക്കോട്: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രമഹോത്സവത്തിന് കൊടിയേറി. ഇനി താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും രാപ്പകലുകള്‍. മേല്‍ശാന്തി എം നാരായണന്‍ മൂസത് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റച്ചടങ്ങുകള്‍ ആരംഭിച്ചത്. കൊടിയേറ്റത്തിന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കീഴയില്‍ ബാലന്‍ നായര്‍, പാരമ്പര്യ ട്രസ്റ്റിമാരായ വാഴയില്‍ മാധവന്‍ നായര്‍, ഇളയിടത്ത് രാജഗോപാലന്‍ നായര്‍, ഈച്ചരാട്ടില്‍ അപ്പുനായര്‍, നാണോത്ത് ദാമോദരന്‍ന ായര്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, ഇ ആര്‍ ഉണ്ണിക്കൃഷഅണന്‍ നായര്‍, മുണ്ടയ്ക്കല്‍ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ മുരളി, ഉത്സവാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇളയിടത്ത് വേണുഗോപാലന്‍, വൈസ് ചെയര്‍മാന്‍മാരായ ഇ എസ് രാജന്‍, യു രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 31നാണ് വലിയ വിളക്ക്. ഏപ്രില്‍ ഒന്നിന് കാളിയാട്ടമഹോത്സവത്തിന് വിപുലമായ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.