കനത്ത മഴയിലും ആവേശമായി സമ്മർക്യാമ്പ്

കൊയിലാണ്ടി:ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ നഗര സഭ യും ചേർന്ന് സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പ്‌ ആവേശമാവുകയാണ് കനത്ത മഴയിലും കുട്ടികൾ ക്യാമ്പിൽ എത്തുന്നു. ഇന്ന് നടന്ന രസകരമായ കഥ ഇതിന് ഉദാഹരണം ആണ് എലത്തൂർ സി. എം. സി. ഹൈ സ്കൂളിൽ പഠിക്കുന്ന അനുശ്രീത,സൻമായ, ദേവാനന്ദ എന്നീ കുട്ടികൾ ക്യാമ്പിലേക് വരുന്ന വഴി ക് ദേശിയ പാതയിൽ മരം മുറിഞ്ഞു വീണു ഗതാഗതം തടസ്സപെട്ടിരുന്നു കുട്ടികൾ ഏകദേശം 12കിലോമീറ്റർ നടന്നു ക്യാമ്പിൽ എത്തി അവർ എത്തുമ്പോൾ ക്യാമ്പ്‌ കഴിഞ്ഞു എങ്കിലും കുട്ടികളുടെ അർപ്പണ ബോധത്തെയും കായിക താല്പര്യത്തെയും പ്രത്യേക പ്രശംസ അർപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *