സ്പീച്ച് തെറാപ്പി കേന്ദ്രം ഉദ്ഘാടനം ചെയ്തു

തോടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പീച്ച് തെറാപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ രാജീവൻ വളപ്പിൽ കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ മുഖ്യപ്രഭാഷണം നടത്തി.
കെ പി അനിൽകുമാർ, എൻ എൻ ഗണേശ്, ബാബു കെ, എഎസ്അനുശ്രീ (തെറാപ്പിസ്റ്റ് )എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് കെ എസ് ബിന്ദു സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷീന കെ നന്ദിയും പറഞ്ഞു.
തോടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മയ്യന്നൂർ ഓട്ടിസം സെന്ററിൽ വച്ചും തിരുവള്ളൂർ ഗവൺമെന്റ് യുപി സ്കൂളിൽ വച്ചും തെറാപ്പി നൽകി വരികയാണ്. മൂന്നാമത്തെ കേന്ദ്രമാണ് മണിയൂരിൽ ആരംഭിച്ചത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്ക് സൗജന്യമായി തെറാപ്പി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ ഫിസിയോതെറാപ്പി സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംഭാഷണ വൈകല്യം ആശയവിനിമയത്തിൽ പ്രയാസം നാക്കിലെയും കഴുത്തിലെയും പേശികൾക്ക് ഉണ്ടാകുന്ന ബലക്ഷ യത്താൽ ഭക്ഷണം കഴിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ പ്രധാനാദ്ധ്യാപകർ ബി ആർസി പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *