കൊയിലാണ്ടി നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു

32ആം വാർഡിലെ ശ്രീ.ചേരിക്കുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കെപ്പാട്ട് ഉദ്ഘടനം ചെയ്തു.വൈസ് ചെയർമാൻ ശ്രീ. Adv കെ. സത്യൻ അധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഇ കെ.. അജിത് മാസ്റ്റർ,കെ. ഷിജുമാസ്റ്റർ കെ. എ. ഇന്ദിര ടീച്ചർ കൗൺസിലർമാരായ മനോഹരി തെക്കയിൽ,വൈശാഖ് നഗരസഭ കൺവീനർ ടി. ദാമോദരൻ മാങ്ങോട്ടിൽ സുരേന്ദ്രൻ , എം എം. ശ്രീധരൻ , നഗരസഭ മെമ്പർ സെക്രട്ടറി പ്രസാദ് കെ.എം, അക്ഷയ സെന്റർ ജീവനക്കാരായ സി.ജയരാജ്‌, ശ്രീരാഗ്,ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. എ. ലളിത സ്വാഗതവും നഗരസഭ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *