സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു


സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2016മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹ.


പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1987 ബാച്ച് കേരള കേഡറായിരുന്ന അരുണ്‍ കുമാര്‍ സിന്‍ഹയുടെ കാലാവധി മെയില്‍ കേന്ദ്രം നീട്ടി നല്‍കിയിരുന്നു. ജാര്‍ഖണ്ഡിലാണ് അരുണ്‍ കുമാര്‍ പഠനം പൂര്‍ത്തിയാക്കിയത്.തിരുവനന്തപുരം ഡിസിപി , റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.


അരുണ്‍ കുമാര്‍ സിന്‍ഹയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ മികവോടെ നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുണ്‍കുമാര്‍ സിന്‍ഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.



Sharing is Caring