കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം. ഡിവിഷനൽ മാനേജർമാർക്ക് സതേൺ റെയിൽവേയാണ് കത്തയച്ചത്. എത്രയും വേഗം യോഗം വിളിക്കണമെന്നും യോഗത്തിന്റെ മിനുട്ട്‌സ് സതേൺ റെയിൽവേ ആസ്ഥാനത്തേക്ക് അയക്കണമെന്നും നിർദേശത്തിൽ പറയുന്നു. സതേൺ റെയിലവേ ജനറൽ മാനേജറുടെ അംഗീകാരത്തെടെ യോഗത്തിന്റെ വിശദാംശങ്ങൾ ബോർഡിന് സമർപ്പിക്കും.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ അംഗീകാരത്തോടെയാവും യോഗത്തിന്റെ വിശദാംശങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. പദ്ധതി രൂപരേഖയെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ കെ റെയില്‍ കോര്‍പ്പറേഷനുമായി നടത്തണമെന്നും അടിയന്തര പ്രധാന്യമുള്ള പദ്ധതിയാണെന്നും ഓര്‍മ്മിപ്പിച്ചാണ് കത്ത്.














