കാനഡയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി


ഒന്‍റാറിയോ: കാനഡയില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്ബേരി സ്വദേശിയായ ടോണി മുണ്ടക്കല്‍(23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയ‌ത്.
കാനഡയിലെ ഒന്‍റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.


സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഒന്നര വര്‍ഷം മുൻപ് സ്റ്റുഡന്‍റ് വീസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യല്‍ സര്‍വീസ് വര്‍ക്ക് വിദ്യാര്‍ഥിയായ ടോണി സോഷ്യല്‍ വര്‍ക്കറായും ജോലി ചെയ്തിരുന്നു.




Sharing is Caring