മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർച്ച മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസ്


പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ യുവമോർച്ച മുൻ നേതാവ് ലസിത പാലക്കലിനെതിരെ കേസ്. പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.


കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മഅ്ദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം വെച്ച് ലസിത വിദ്വേഷ പോസ്റ്റിട്ടിരുന്നു. കേരള പൊലീസ് ആക്ട് 120 ഒ, ഐ.പി.സി 153 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പ്രചാരണം നടത്തിയതിന് ആർ. ശ്രീരാജ് എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.




Sharing is Caring