ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഒറ്റയ്ക്കായ തെന്നിന്ത്യന്‍ താരം മീനയ്ക്ക് കരുത്തായി സ്നേഹമായി കൂടെ നില്‍ക്കുകയാണ് സുഹൃത്തുക്കളും നടിമാരുമായ ഖുശ്ബു, രംഭ, സംഗീത ക്രിഷ് എന്നിവര്‍.കഴിഞ്ഞ ദിവസം സൗഹൃദ ദിനത്തില്‍ മീനയെ കാണാനായി ഈ കൂട്ടുകാരികള്‍ കുടുംബസമേതം താരത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഇപ്പോഴിതാ, നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ വീട്ടിലൊരുക്കിയ പാര്‍ട്ടിയില്‍ ഒത്തുകൂടിയിരിക്കുകയാണ് ഈ നടിമാര്‍. ആ ഒത്തുചേരലിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഭര്‍ത്താവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നും അഭിനയജീവിതത്തില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു മീന. നടിയെ വീണ്ടും അഭിനയത്തില്‍ സജീവമാക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കള്‍.
ഇതുപോലുള്ള സുഹൃത്തുക്കളാണ് ജീവിതത്തില്‍ കൂടെ വേണ്ടതെന്നും സിനിമാ രംഗത്ത് ഇത്തരം സൗഹൃദങ്ങള്‍ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു.