ബസിംഗ ഫാമിലി ഫെസ്റ്റിവല്‍; സ്വാതന്ത്ര്യദിന എപ്പിസോഡില്‍ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടും

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയില്‍ ആഘോഷിക്കാന്‍ ഒരുങ്ങി സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ ഗെയിം ഷോ.

ആഗസ്റ്റ് 14-ന് (ഞായര്‍) വൈകിട്ട് 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ സ്വാതന്ത്ര്യ ദിന എപ്പിസോഡില്‍ ഒരു നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് സീ കേരളം അരങ്ങൊരുക്കുന്നത്.

സ്വാതന്ത്ര്യ ദിന എപ്പിസോഡില്‍ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറില്‍ ഒത്തുചേരും. ഈ അവസരത്തില്‍, ലോകമെമ്ബാടുമുള്ള സീ കേരളം പ്രേക്ഷകരെ സാക്ഷി നിര്‍ത്തി നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടും. ജാതിയോ മതമോ നോക്കാതെ കുഞ്ഞിനെ വളര്‍ത്തണമെന്ന ആഗ്രഹം കൊണ്ടാണ് തങ്ങളുടെ നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

ഒരു മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസങ്ങളുടെ പര്യായമായി രാജ്യത്തിന്റെ പേര് നിലകൊള്ളുന്നതിനാല്‍ ഇന്ത്യ എന്ന പേര് തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. സീ കേരളം സ്റ്റുഡിയോയില്‍ നടത്തുന്ന ഷോയില്‍ പങ്കെടുത്തും, സംപ്രേഷണ സമയത്ത് ടിവിയില്‍ ഷോ കണ്ടുകൊണ്ടും ഗെയിം കളിച്ച്‌ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഗെയിം ഷോ ഒരുക്കുന്നത്.

ബസിംഗ ഫാമിലി ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്ന ഗെയിം ഷോ കളിക്കാനും ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സാന്നിധ്യം ഷോയെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് വിശദീകരിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അയയ്ക്കാവുന്നതാണ്. വീഡിയോകള്‍ 9656533355 എന്ന നമ്ബറിലേക്ക് അയച്ചാല്‍ ഷോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *