പുതിയ ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ ‘എര്‍ത്ത് ബ്ലൂ’ വയര്‍ലെസ് ഇയര്‍ബഡുകള്‍ സോണി പുറത്തിറക്കി

കൊച്ചി: വയര്‍ലെസ് ഇയര്‍ബഡുകളായ ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ ‘എര്‍ത്ത് ബ്ലൂ’ സോണി ഇന്ത്യ പുറത്തിറക്കി. കഴിഞ്ഞ നവംബര്‍ മുതല്‍ വില്‍പ്പനയിലുള്ള കറുപ്പ്, വെള്ള നിറങ്ങളുടെ ചുവടുപിടിച്ചാണ് എര്‍ത്ത് ബ്ലൂ നിറത്തില്‍ പുതിയ ഇയര്‍ബഡുകള്‍ സോണി പുറത്തിറക്കിയത്. മേയ് 17 മുതല്‍ ആമസോണില്‍ ലഭ്യമാണ്. സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ സീരീസുകള്‍ക്കിടയില്‍ തടസ്സമില്ലാത്ത സ്വിച്ചിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്ന ഒരു മള്‍ട്ടിപോയിന്‍റ് കണക്ഷനും പുറത്തിറക്കി.

റീസൈക്കിള്‍ ചെയ്ത വാട്ടര്‍ ബോട്ടിലുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന റീസൈക്കിള്‍ ചെയ്ത റെസിന്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ‘എര്‍ത്ത് ബ്ലൂ’ നിറത്തിലുള്ള ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍ ബോട്ടിലുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത വസ്തുക്കളുടെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സോണിയാണ് ഇത് ആദ്യം വികസിപ്പിച്ചെടുത്തത്.

ഇതില്‍ നിന്നു വികസിപ്പിച്ചെടുത്ത വസ്തു ഇയര്‍ബഡുകള്‍ക്കുവേണ്ടി മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഡബ്ല്യുഎഫ്-എല്‍എസ്900എന്‍ ഇയര്‍ബഡുകളുടെയും മുഴുവന്‍ പാക്കേജിംഗും പ്ലാസ്റ്റിക് രഹിതമാണ്. കൂടാതെ ഓട്ടോമൊബൈല്‍ ഭാഗങ്ങളില്‍ നിന്ന് റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഇയര്‍ബഡുകളില്‍ ഉപയോഗിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സോണിയുടെ പ്രതിബദ്ധതയെയാണ് ഇതു കാണിക്കുന്നത്.

2050 ഓടെ എന്‍വൈറന്‍മെന്‍റ്റല്‍ ഫുട്പ്രിന്‍റ് പൂജ്യമായി കുറയ്ക്കുവാന്‍ സോണി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. അതിന്‍റെ ഭാഗമായി കമ്പനി ‘റോഡ് ടു സീറോ’ എന്ന പേരില്‍ ഒരു ദീര്‍ഘകാല പരിസ്ഥിതി പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്. പുനരുപയോഗ പ്ലാസ്റ്റിക്കിന്‍റെ അവതരണം, ഉല്‍പന്നങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കല്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ചെറിയ ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗില്‍ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കല്‍, പുനരുപയോഗ ഊര്‍ജം ഉപയോഗിക്കല്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുവാന്‍ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *