സംസ്കൃത സർവ്വകലാശാലഃ ബോസ്റ്റൽ സ്കൂളിൽ തൃദിന ജീവിത നൈപുണ്യ വികസന പരിപാടി ആരംഭിച്ചു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണ്യ വികസന ക്യാമ്പ് സംഘടിപ്പിചു. കേരള ജയിൽ & കറക്ഷണൽ സർവ്വീസ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ പ്രവർത്തന വിഭാഗം പ്രൊബേഷനെക്കുറിച്ച് നടത്തിയ പഠനത്തിന്റെ തുടർച്ചയായിട്ടാണ് ഈ പരിശീലന പരിപാടി. ബോസ്റ്റൽ സ്കൂളിലെ 54 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ തൃദിന പരിപാടിയിലൂടെ ജീവിതത്തിന്റെ നാനാഭാഗങ്ങളിൽ മുന്നേറ്റത്തിന് ഫലപ്രദമായ 16ഓളം വരുന്ന നൈപുണ്യങ്ങളെ വിദ്യാർത്ഥികൾ പരിചയപ്പെടും. ഉദ്ഘാടന ചടങ്ങിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സാമൂഹ്യ പ്രവർത്തന വിഭാഗം വകുപ്പ് മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷനായിരുന്നു. ഡോ. രേഷ്മ ഭരദ്വാജ്, ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് എസ്. വിഷ്ണു വിദ്യാർത്ഥി പ്രതിനിധി ആര്യമോൾ തോമസ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ജില്ലാ പ്രൊബേഷൻ അസിസ്റ്റന്റ് അർജുൻ എം. നായർ ‘പ്രൊബേഷൻ, നേർവഴി, മറ്റ് സർക്കാർ പദ്ധതികൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *