ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം

ശബരിമല നിലയ്ക്കലിലെ പരാതിക്ക് പരിഹാരം. നിലയ്ക്കലിലെ ശൗചാലയങ്ങൾ രണ്ട് ദിവസത്തിനകം ഉപഗയോഗയോഗ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം. കുടിവെള്ള വിതരണം പൂർണതോതിലാക്കാൻ നിർദേശിച്ച് പത്തനംതിട്ട കളക്ടർ. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് മൂന്ന് കൗണ്ടറുകൾ പ്രവർത്തിച്ചുതുടങ്ങി.

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ആരംഭിച്ചു. 10 ഇടത്താവളങ്ങളിൽ ആയിരിക്കും ബുക്കിങ്ങ് സൗകര്യം. കൂടാതെ അവശേഷിക്കുന്ന കടകളിൽ ചിലത് കൂടി സന്നിധാനത്ത് ലേലം കൊണ്ട് കരാറിലായി. കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രതീക്ഷ.

വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എരുമേലി, നിലയ്ക്കൽ ,കുമളി എന്നീ മൂന്ന് കേന്ദ്രങ്ങൾക്ക് പുറമെ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം തിരുവനന്തപുരം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം കോട്ടയം,വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നി ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് ഇടത്താവളങ്ങളിൽ എത്തിയ ശേഷം സ്പോട്ട് ബുക്കിംഗ് നടത്തി ദർശനത്തിനായി മലയിലെത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *