വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തരുത്; ഡൽഹി യൂണിവേഴ്സിറ്റിയോട് സ്മൃതി ഇറാനി


തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ വെളുപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ അവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ സമയത്ത് വിവരാവകാശ നിയമപ്രകാരം മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയേക്കുറിച്ച് അന്വേഷിച്ച അപേക്ഷകന് തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നൽകരുതെന്ന് മന്ത്രി നിർദേശം നൽകിയെന്നാണ് വെളിപ്പെടുത്തൽ.
നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരം നൽകി എന്ന് ആരോപിച്ചാണു സ്മൃതിക്കെതിരെ അഹ്മർ ഖാൻ എന്ന ഫ്രീലാൻസ് പത്രപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്. 2004, 2014 വർഷങ്ങളിൽ ലോക്സഭയിലേക്കും 2011ൽ രാജ്യസഭയിലേക്കും മൽസരിച്ചപ്പോൾ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരോപണം.




Sharing is Caring