ബല്ലിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബല്ലിയ സുഗർ ഛപ്ര വളവിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32), യാഷ് ഗുപ്ത (9), രാജ് ഗുപ്ത (11), രാജേന്ദ്ര ഗുപ്ത (50) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ കൂറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല.
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ് അവരെ വാരാണസിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ അറിയിച്ചു.