
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു.യുപിയില്‍ ബിജെപിക്ക് ഏഴും എസ്പിക്ക് മൂന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയാണ് ഉള്ളത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയിലെ പത്തോളം എംഎല്‍എമാര്‍ ബിജെപിക്കൊപ്പമാണെന്നാണ് അവരുടെ അവകാശവാദം.
ഈ സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എംഎല്‍എമാരുടെ യോഗം വിളിച്ചതില്‍ എട്ട് എംഎല്‍എമാര്‍ വിട്ടുനിന്നു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്. ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റിലും ഇന്നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.

