നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ ആറ് കുട്ടികള്‍ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗാസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ രണ്ട് കുട്ടികള്‍ മരിച്ചതായി മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു.വടക്കന്‍ ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ നാല് കുട്ടികള്‍ മരിച്ചതായും മറ്റ് ഏഴ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നതായും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ അഭാവം കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചെന്ന് കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടര്‍ അഹമ്മദ് അല്‍ കഹ്‌ലൗത്ത് പറഞ്ഞു. ചൊവ്വാഴ്ച ജബാലിയയിലെ അല്‍ഔദ ആശുപത്രിയും ഇതേ കാരണത്താല്‍ സര്‍വീസ് നിര്‍ത്തിയിരുന്നു.അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ജനത്തെ വലയ്ക്കുന്നുണ്ട്.