‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി കൂടിക്കാഴ്ച്ച നടത്തി നടനും നിര്‍മ്മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ഉദയനിധി ടീമിനെ പ്രശംസിക്കുകയും സിനിമ കാണണമെന്ന് പ്രേക്ഷകരോട് സോഷ്യല്‍ മീഡിയയിലൂടെ പറയുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ടീം ചെന്നൈയിലെത്തി ഉദയനിധിയെ കണ്ടത്. സംവിധായകന്‍ ചിദംബരമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.’പിന്തുണയ്ക്ക് ഉദയനിധി സ്റ്റാലിന് നന്ദി, തമിഴ് മക്കളുടെ ഊഷ്മളമായ സ്വീകരണത്തില്‍ ശരിക്കും സന്തുഷ്ടരാണ്’ എന്നാണ് ചിദംബരം പോസ്റ്റില്‍ കുറിച്ചത്.
കമല്‍ഹാസനെ കണ്ട സന്തോഷവും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ‘ഞങ്ങളുടെ മഞ്ഞുമ്മല്‍ ബോയ്‌സിന് ക്ലൈമാക്‌സ്, കമല്‍ഹാസനോട് എന്നും നന്ദിയോടെ,’ എന്ന കുറിപ്പോടെയാണ് ചിദംബരം ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.