റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് അടുത്ത ദിവസം തന്നെ രൂപം നല്‍കും. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്്. സംഭവത്തില്‍ കേരളത്തിലെത്തി പരിശോധന നടത്തിയ ഝാര്‍ഖണ്ഡ് പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ പുതിയ നടപടികള്‍. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു.