നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന് വെളിപ്പെടുത്തി ശശി തരൂര്‍


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന് വെളിപ്പെടുത്തി എഐസിസി അംഗം ശശി തരൂര്‍ എംപി. നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ല. മിസ്‌കോള്‍ പോലും ലഭിച്ചില്ല. ക്ഷണിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും.


ചില കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശിതരൂര്‍ വ്യക്തമാക്കി. താന്‍ പ്രധാനമന്ത്രിയെ കണ്ടത് ഡെലിഗേഷനെക്കുറിച്ച് സംസാരിക്കാനാണെന്നും മറ്റൊന്നുമില്ലായെന്നും ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും തരൂര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഞാന്‍ പറഞ്ഞത് എൻ്റെ അഭിപ്രായം ആണ്. പാര്‍ട്ടി എന്നെക്കുറിച്ച് എന്താണ് കരുതുന്നതെന്ന് അറിയില്ല. ഞാന്‍ എവിടേക്കും പോകുന്നില്ല. കോണ്‍ഗ്രസില്‍ അംഗമാണ്’ തരൂര്‍ കൂട്ടി ചേര്‍ത്തു.




Sharing is Caring