
തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാഗ്‌നി വേദിയിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് പ്രഖ്യാപനം നടത്തിയത്.
ഇടത് സ്ഥാനാര്‍ഥിയായി സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ നിര്‍ത്തുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി.
