ഷെയ്ന്‍ നിഗ൦ ചിത്രം ഉല്ലാസം ജൂലൈ ഒന്നിന്

പ്രവീണ്‍ ബാലകൃഷ്ണന്‍ എഴുതി ജീവന്‍ ജോജോ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഉല്ലാസത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

ചിത്രം ജൂലൈ ഒന്നിന്ന് പ്രദര്‍ശനത്തിന്ലെ എത്തും. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതന്‍മറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഷെയ്ന്‍ നിഗവും പവിത്ര ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ചിത്രമാണ് ഉല്ലാസം. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *