രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമ മെയ് 20ന് തീയേറ്ററുകളില്‍ എത്തും.രജിഷ വിജയന്, ശ്രീനിവാസന് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന് രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് ചെയുന്ന കീടം ഒരു ത്രില്ലര്‍ ചിത്രം ആണ്. തീയറ്ററില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ജൂലൈ ഒന്നിന് സീ5 ല്‍ റിലീസ് ചെയ്യും.
വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന് പട്ടാമ്ബി, ആനന്ദ് മന്മധന് , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്.സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം.