ചുംബനരംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും വിവാദങ്ങളുണ്ടാക്കുന്നവരാണ് ഇന്ത്യന്‍ ജനത. ചുംബനരംഗങ്ങള്‍ ഒഴിവാക്കിയാല്‍ സെന്‍സര്‍ബോര്‍ഡിനെതിരെ കൊടുവാളെടുക്കും, പ്രദര്‍ശിപ്പിച്ചാല്‍ സിനിമാ സംവിധായകനും താരങ്ങള്‍ക്കും സദാചാര ക്ലാസ്സെടുക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യും. ഇവയൊക്കെ ലൈംഗികപരമായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ അസഹിഷ്ണുതയുടെ പ്രതിഫലനങ്ങള്‍ മാത്രമാണെന്ന വാദം കാലങ്ങളായി തുടരുന്നതുമാണ്. എന്നാല്‍, അതല്ല സത്യം എന്ന് തെളിയിക്കുന്നതാണ് ദാറ്റ്സ് പേഴ്സണല്‍ എന്ന വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ സര്‍വ്വേഫലം.
ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ ഒരു മടിയും കൂടാതെ ഓണ്‍ലൈന്‍ വഴിയും നേരിട്ടും സെക്സ് ടോയ്സ് ഉള്‍പ്പടെയുള്ള ലൈംഗികസുഖവര്‍ധക ഉല്പന്നങ്ങള്‍ വാങ്ങുന്നവരാണ് ഇന്ത്യക്കാര്‍ എന്ന ഞെട്ടിക്കുന്ന വിവരമാണ് സര്‍വ്വേ പുറത്തുവിട്ടിരിക്കുന്നത്.ഏറ്റവും ശ്രദ്ധേയമായ കാര്യം ദാറ്റ്സ് പേഴ്സണല്‍ എന്ന അഡല്‍ട്ട് ഒണ്‍ലി സൈറ്റിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും സ്ത്രീകള്‍ ആണ് എന്നതാണ്. പഞ്ചാബിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നത്. ബറോഡ, പുനെ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ മുമ്പിലുമാണ്.
കടപ്പാട്:https://www.thatspersonal.com/














