സ്ത്രീകളെക്കാള്‍ ഡിമാന്‍ഡ് സെക്സ് ഡോളിന്


വരുന്നവര്‍ക്കൊക്കെ ഫാനിയ്ക്കൊപ്പം ശയിച്ചാല്‍ മതി. ദിവസങ്ങള്‍ക്കുമുന്നെ ബുക്ക് ചെയ്താല്‍പ്പോലും ഫാനിയെ കിട്ടാത്ത അവസ്ഥയിലാണ് ഉപഭോക്താക്കള്‍. ഒടുവില്‍ ഉടമകള്‍ ഒരുകാര്യം തീരുമാനിച്ചു. മറ്റൊരു ഫാനിയെക്കൂടി വാങ്ങുക. രണ്ടാമത്തെ പാവ വന്നതോടെ, ആവശ്യക്കാര്‍ക്ക് സന്തോഷമായി. മണിക്കൂറിന് 80 യൂറോ കൊടുത്താലെന്താ, നിങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കാന്‍ ഈ ഫാനിയും റെഡി.


ഓസ്ട്രിയയിലെ വിയന്നയിലുള്ള പ്രശസ്ത വേശ്യാലയമാണ് കോണ്‍ടാക്തോഫ്. അവിടുത്തെ സെക്സ് ഡോളാണ് ഫാനി. പെണ്ണിന്റെ രൂപവും സ്വാഭാവികകയുമുള്ള കളിപ്പാട്ടം. അഞ്ചടി ഒരിഞ്ച് ഉയരമുള്ള, വലിയ സ്തനങ്ങളുള്ള പാവ.
ഫാനി വന്നതോടെ, വേശ്യാലയത്തിലെ പെണ്ണുങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. മണിക്കൂറിന് 80 യൂറോയെന്ന നിരക്ക് ഈടാക്കിയിട്ടും ഫാനിയെ തേടിവരുന്നവരുടെ എണ്ണം ദിവസവും കൂടിവന്നു. ഇതോടെയാണ് രണ്ടാമതൊരു സെക്സ് പാവയെക്കൂടി വാങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ഓസ്ട്രിയയിലെ മറ്റ് വേശ്യാലയങ്ങളിലും ഇത്തരം പാവകളെ ആളുകള്‍ തിരക്കിയെത്താന്‍ തുടങ്ങിയിട്ടുണ്ട്. ജപ്പാനില്‍നിന്നാണ് മനുഷ്യരൂപത്തിലുള്ള പാവയെ ഇറക്കുമതി ചെയ്യുന്നത്.. 7,000 യൂറോവരെ അവിടെ പാവയ്ക്ക് വിലയുണ്ടെന്ന് കോണ്‍ടാക്തോഫ് ഉള്‍പ്പെടെ രണ്ട് വേശ്യാലയങ്ങള്‍ നടത്തുന്ന പീറ്റര്‍ ലാസ്കാരിസ് പറയുന്നു. വേശ്യാലയങ്ങളിലെ പുതിയ ട്രെന്‍ഡായി പാവകള്‍ മാറുകയാണെന്നാണ് പീറ്ററിന്റെ പക്ഷം.




Sharing is Caring