അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം ആദ്യമാണ് ഇരുവരും ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലും ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *