
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബെംഗളുരു-മംഗളുരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കര്‍ണാടക ഹാസനിലെ സകലേഷ് പുര മേഖലയില്‍ യദകുമേരി – കടഗരവള്ളി സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മണ്ണിടിഞ്ഞത്.
വൈകിയ ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രയൊരുക്കി. മണ്ണിടിച്ചിലില്‍ ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റി.

