എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.ബസ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. അതേസമയം കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.