സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാമതും, ‘സിബിഐ 5: ദ ബ്രെയിന്‍’ നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുന്നു.


സേതുരാമയ്യരായി മമ്മൂട്ടി അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ ‘സിബിഐ 5: ദ ബ്രെയിന്‍’നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. കേരളമെങ്ങും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാന്തരം ത്രില്ലര്‍ എന്ന അഭിപ്രായങ്ങള്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സിബിഐ 5 ദി ബ്രെയ്ന്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.


സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ട്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. സിബിഐ സീരിസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറികുറിപ്പ്’ ആയിരുന്നു. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ ‘സിബിഐ’ ചിത്രങ്ങളും സംവിധാനം ചെയ്തത്.