കേരളത്തിൽ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച


മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. വിശ്വാസികള്‍ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇതോടെ ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.


ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ നാളെ പെരുന്നാളെത്തുന്നത്. ഒമാനില്‍ ഇന്ന് റമദാന്‍ 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. ഇതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും പെരുന്നാള്‍.




Sharing is Caring