ജമ്മു കശ്മീരിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു


ജമ്മു കശ്മീരിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയിൽ ഇന്നു പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
സംശയകരമായ സാഹചര്യത്തിൽ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടർന്നു. തുടർന്ന് സിദ്രയിൽ വെച്ച് ട്രക്കിനെ തടഞ്ഞു.


തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരർ വാഹനത്തിൽ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാ ഭടന്മാർക്ക് നേരെ നിറയൊഴിച്ചു.തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.




Sharing is Caring